dcc
ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ നടന്ന ധർണ്ണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.

സെയിൽസ് മാന്റെ വേതനം, കട വാടക, കറന്റ് ചാർജ്ജ് എന്നിവ ഉൾപ്പെടുത്തി വേതന പാക്കേജ് പരിഷ്‌കരിക്കുക, വാതിൽപ്പടി വിതരണത്തിലെ തൂക്ക കൃത്യത ഉറപ്പാക്കുക, റേഷൻ സാധനങ്ങൾക്ക് ഷോർട്ടേജ്, ലീക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തൃക്കണ്ണമംഗൽ ജോയികുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. റഹിം മുഖ്യപ്രഭാഷണം നടത്തി. പറക്കുളം സലാം, തേവറ നൗഷാദ്, എസ്.സത്യശീലൻപിള്ള, വി.രഥൻ, ജഹാംഗീർ, വിപിൻ മോഹൻ, ജോൺസൺ വേങ്ങൂർ, രഞ്ജിനി രാധാകൃഷ്ണൻ, ബാബുശക്തിക്കുളങ്ങര, രാജേഷ്‌കുമാർ,സാബു ആലപ്പാട്,കെ.ജി. മണിക്കുട്ടൻ, ഷിബു കോശി, എസ്. രതീഷ്, ജയചന്ദ്രൻ, സനൂജ് സത്താർ, മോളി വർഗ്ഗീസ്, അഭിലാഷ് പിള്ള തുടങ്ങിയവർ സംസാരിച്ചു.