പുനലൂർ: എസ്.എൻ.ഡി.പി യോഗം 2733-ാം നമ്പർ നരിക്കൽ ശാഖാ വാർഷിക പൊതുയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. മുൻ ശാഖാ പ്രസിഡന്റ് അഡ്വ.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
യോഗം ഡയറക്ടർമാരായ ജി. ബൈജു, എൻ. സതീഷ്‌കുമാർ, യൂണിയൻ കൗൺസിലർ എസ്. എബി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം അടുക്കളമൂല ശശിധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമനപുഷ്പാംഗദൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, ശാഖാ പ്രസിഡന്റ് എസ്. ദിലീപ്, സെക്രട്ടറി അനിൽ ശിവദാസൻ, വൈസ് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് സച്ചു ബാജി, വനിതാസംഘം യൂണിയൻ പ്രതിനിധി ശ്യാമള മോഹൻ, വാർഡ് അംഗം അനി ജെ. ബാബു, സംഗീത രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.