rly
തെന്മല 13കണ്ണറ പാലത്തിന് സമീപത്തെ തുരങ്കത്തിൽ ഡോഗ് സ്ക്വാഡും പൊലീസും സംയുക്തമായി പരിശോധന നടത്തുന്നു

പുനലൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി കൊല്ലം-ആര്യങ്കാവ് റെയിൽവേ പാതയിൽ കൊല്ലം സിറ്റി ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ റെയിൽവേ പൊലീസ് മിന്നൽ പരിശോധ നടത്തി. എക്‌സ്‌പ്ളോസീവ് ട്രാക്കിംഗിന് പ്രത്യേക പരിശീലനം ലഭിച്ച അർജുനൻ എന്ന സ്നിഫർ ഡോഗിനെയാണ് പരിശോധനകൾക്ക് എത്തിച്ചത്. സ്വാതന്ത്ര്യ ദിനം വരെ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ആർ.പി.എഫ് എസ്.ഐ ഷിഹാബുദ്ദീൻ, എ.എസ്.ഐ ഷാജഹാൻ, ബോംബ് സ്ക്വാഡ് വിദഗ്ദ്ധരായ സന്തോഷ്‌കുമാർ, കൃഷ്ണകുമാർ, ഡോഗ് ട്രെയിനർ പ്രേംകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ദീപു, രവിചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധന നടത്തിയ സ്റ്റേഷനുകൾ

01. കിളികൊല്ലൂർ

02. കുണ്ടറ

03. കൊട്ടാരക്കര

04. ആവണീശ്വരം

05.പുനലൂർ

06. തെന്മല

07.കഴുതുരുട്ടി

08. ആര്യങ്കാവ്

കൂടാതെ......

13കണ്ണറ പാലം,

സമീപത്തെ ബയോടേക്ടർ,

തുരങ്കങ്ങൾ,

ട്രാക്കിന് സമീപം ജനവാസമില്ലാത്ത സ്ഥലങ്ങൾ