ചാത്തന്നൂർ: മിൽമ തിരുവനന്തപുരം മേഖലാ യൂണിയന് കീഴിൽ ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരസംഘമായി പള്ളിമൺ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ ഏറ്റവും ഗുണമേന്മയുള്ള പാൽ സംഭരിക്കുന്നതിനുള്ള അവാർഡും പള്ളിമൺ ക്ഷീരോത്പാദക സഹകരണ സംഘം കരസ്ഥമാക്കി.
മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ദേശീയ സഹകരണ ഡയറി ഫെഡറേഷൻ ചെയർമാൻ മംഗൾ ജിത്ത്റായിയിൽ നിന്ന് അവാർഡും പ്രശംസി പത്രവും ക്ഷീര സംഘം പ്രസിഡന്റ് പള്ളിമൺ സന്തോഷും സെക്രട്ടറി ആർ. രാജേന്ദ്രനും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ മന്ത്രി കെ. രാജു, മിൽമ ചെയർമാൻ ബാലൻ മാസ്റ്റർ, മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ് തുടങ്ങിയവർ പങ്കെടുത്തു.