പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട പഞ്ചായത്തിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന വെട്ടിയതോട് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാരിൽ നിന്ന് 3.27 കോടി രൂപ അനുവദിച്ചു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായി കൊല്ലം കളക്ടറേറ്റിൽ നിന്ന് ഭൂമിയേറ്റെടുക്കൽ വിഭാഗം തഹസിൽദാർ എസ്. നസീർ ഖാൻ, പി.ഡബ്ലിയു.ഡി വിഭാഗം ഉദ്യോഗസ്ഥർ, കുന്നത്തൂർ താലൂക്ക് ജീവനക്കാർ, കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ സ്റ്റാഫ് അംഗങ്ങൾ, വില്ലേജ് ഓഫീസർ ജീന, ശാസ്താംകോട്ട ബ്ലോക്ക് മെമ്പർ കലാദേവി, പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, വൈസ് പ്രസിഡന്റ് കെ. സുധീർ, പഞ്ചായത്ത് അംഗങ്ങളായ എൻ. യശ്പാൽ, എൻ. ചന്ദ്രശേഖരൻ, ആർ. ജോസ്, കാരാളി വൈ.എ. സമദ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
സ്ഥലപരിശോധന നടത്തി റിപ്പോർട്ട് ഉടൻ തന്നെ കളക്ടറെ ഏൽപ്പിക്കും. അതിനുശേഷം സർവേ വിഭാഗം ജോലികൾ ആരംഭിക്കും."- എസ് നസീർ ഖാൻ, തഹസിൽദാർ ഭൂമിയേറ്റെടുക്കൽ വിഭാഗം, കൊല്ലം.