mylode-school
കൊല്ലം മൈലോട് ടി.ഇ.എം.വി.എച്ച്.എസ്.എസിൽ എന്റെകൗമുദി പദ്ധതിയുടെ ഉദ്ഘാടനം ആൾ കേരള കരിങ്കൽ ക്വാറി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വെള്ളിലഴികം പ്രസാദ് നിർവഹിക്കുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. സുഷമ, പി.ടി.എ പ്രസിഡന്റ്‌ എസ്.ഡി. സജു, സ്റ്റാഫ്‌ സെക്രട്ടറി ഗീതാകുമാരി, ജെ.എസ്. ഷമീർ തുടങ്ങിയവർ സമീപം

കൊല്ലം: ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവൻ ഒരു രൂപ നൽകി പ്രവർത്തനം ആരംഭിച്ച പത്രമാണ് കേരളകൗമുദിയെന്നും അതുകൊണ്ടുതന്നെ ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിൽ കേരളകൗമുദി വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും ആൾ കേരള കരിങ്കൽ ക്വാറി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വെള്ളിലഴികം പ്രസാദ് അഭിപ്രായപ്പെട്ടു. കൊല്ലം മൈലോട് ടി.ഇ.എം.വി.എച്ച്.എസ്.എസിൽ എന്റെകൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള നവോത്ഥാനത്തിൽ കേരളകൗമുദി വഹിച്ച പങ്ക് ഓരോ മലയാളികളും ഓർക്കണം. പഴയ തലമുറയ്ക്ക് പത്രം കലാലയത്തിൽ ലഭിക്കാറില്ലായിരുന്നുവെന്നും യുവതലമുറയുടെ കയ്യിലെത്തുന്ന പത്രം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.ടി.എ പ്രസിഡന്റ് എസ്.ഡി. സജു അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് വി.എസ്. സുഷമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗീതാകുമാരി നന്ദിയും പറഞ്ഞു. വി.കെ. റോക്ക്സ് പ്രൈവറ്റ് ലിമിറ്റഡാണ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തത്.