ഓടനാവട്ടം: പൂയപ്പള്ളി വൈസ്മെൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ 74-ാമത് ഹിരോഷിമ നാഗസാക്കി വാർഷിക ദിനാചരണം സംഘടിപ്പിച്ചു. പൂയപ്പള്ളി ലക്ഷ്മി ഹാളിൽ നടന്ന യോഗം ഡിസ്ട്രിക്ട് 9 ഗവർണർ ഡോ.ഓ. വാസുദേവൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എൻ. കുഞ്ഞാണ്ടിയുടെ അദ്ധ്യക്ഷത വഹിച്ചു. എം. കുഞ്ഞച്ചൻ പരുത്തിയറ, ഡോ. ജേക്കബ് തോമസ്, സി.വൈ. സണ്ണി, ഡോ.സബീന, എം.ഡി. പേഴ്സിസ് എന്നിവർ സംസാരിച്ചു.