ചാത്തന്നൂർ: എസ്.പി.സി പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ചാത്തന്നൂർ ഗവ.വി.എച്ച്.എസ്.എസ് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ ചാത്തന്നൂർ ഫാമിലി ഹെൽത്ത് സെന്ററിൽ ശുചീകരണം നടത്തി. ഡോ. സി.ജെ. പ്രശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ ഷോം എന്നിവർ കേഡറ്റുകൾക്ക് ബോധവത്കരണ ക്ലാസും മാർഗനിർദേശവും നൽകി. സി.പി.ഒ പി. മോഹനൻ, എ.സി.പി.ഒ ആർ. ബിന്ദു എന്നിവർ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകി.