കൊല്ലം: മുണ്ടയ്ക്കൽ 'രമ്യ'യിൽ (എം.ആർ.എ- 71) പി. രമാനന്ദന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യയും എസ്.എൻ. കോളേജ് റിട്ട. പ്രൊഫസറുമായ എൻ. സരസ്വതി (74) നിര്യാതയായി. സംസ്ക്കാരം ഇന്ന് (വ്യാഴം) വൈകിട്ട് 3ന് കൊട്ടിയം പുല്ലിച്ചിറ തെക്കുംകര കോവൂർവിള കുടുംബ വീട്ടുവളപ്പിൽ. മക്കൾ: ഡോ. രശ്മി (റീജിയണൽ അനിമൽ ഹസ്ബൻഡറി സെന്റർ, കൊട്ടിയം), മനു (മൈക്രോസോഫ്റ്റ്, ബാംഗ്ളൂർ), മരുമക്കൾ: പരേതനായ ഡോ. ഗോപാലകൃഷ്ണൻ, മനു, ഡോ.ഷീജ. സഞ്ചയനം 12 ന് രാവിലെ.