കൊല്ലം: മയ്യനാട് വെള്ളമണൽ വി.എച്ച്.എസ്.സിയിലെ സോഷ്യൽ സയൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ, നാഗസാക്കി ദിനം ആചരിച്ചു. പ്രത്യേക അസംബ്ളി, യുദ്ധവിരുദ്ധ പ്രതിജ്ഞ, ഗാനാലാപനം, യുദ്ധവിരുദ്ധ സന്ദേശം സഡാക്കോ കൊക്കിന്റെ നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ, പ്ളക്കാർഡ് നിർമ്മാണം തുടങ്ങി വിവിധ പരിപോടികൾ നടന്നു. സ്കൂൾ അസംബ്ളിയിൽ പ്രധാനാദ്ധ്യാപിക കെ.എൽ. ജയ യുദ്ധവിരുദ്ധ സന്ദേശം നൽകി