കുണ്ടറ: ഇളമ്പള്ളൂർ കെ.ജി.വി ഗവ. യു.പി സ്കൂളിൽ നടക്കുന്ന ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലി നടത്തി. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സി.വി. കൃഷ്ണരാജ്, ഹെഡ്മിസ്ട്രസ് ഗ്രേസി തോമസ്, ബനാൻസ്, വിപിൻ, സ്റ്റാഫ് സെക്രട്ടറി എസ്. ശ്രീദേവിയമ്മ എന്നിവർ നേതൃത്വം നൽകി.
നാല് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാമായി ഹിരോഷിമ നാഗസാക്കി ദുരന്ത പോസ്റ്റർ പ്രദർശനം, സമാധാന ക്വിസ് മത്സരം, വീഡിയോ പ്രദർശനം, സഡാക്കോ സഡാക്കിയുടെ കഥാകഥനം എന്നിവ നടക്കും.