കൊല്ലം: കൊല്ലം ബീച്ചിനടുത്തുള്ള ബാർ ഹോട്ടലിൽ വച്ച് മധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി പിടിയിലായി.ശക്തികുളങ്ങര മീനത്ത് ചേരി മുക്കാട് കണക്കൻ തുരുത്തിൽ ജോളി ഭവനിൽ ജോമോൻ ജോസാണ് (18) പിടിയിലായത്.
ഈ മാസം രണ്ടിന് വൈകിട്ട് ആറ് മണിയോടെ ഹോട്ടലിലെ ലോക്കൽ ബാറിൽ നിന്ന് പുറത്തേക്കുള്ള വഴിയിലായിരുന്നു സംഭവം. വഴിയിൽ നിൽക്കുകയായിരുന്ന രാജുവും ഇവിടേക്ക് വന്ന വിപിനും തമ്മിൽ തർക്കമുണ്ടായി. വിപിൻ രാജുവിന്റെ തലയ്ക്ക് ആഞ്ഞ് അടിക്കുകയായിരുന്നു. സുഹൃത്തായ ജോമോൻജോസും വിപിനൊപ്പം ഉണ്ടായിരുന്നു. അടിയേറ്റ് നിലത്തുവീണ രാജു തൽക്ഷണം മരിക്കുയായിരുന്നു.
ഒന്നാം പ്രതി പള്ളിത്തോട്ടം സ്വദേശി വിപിനെ തൊട്ടടുത്ത ദിവസം പിടികൂടിയിരുന്നു. ഒളിവിലായിരുന്ന ജോമോനെ
ഈസ്റ്റ് സി.ഐ ആർ. രാജേഷ്, എസ്.ഐ എം.മനോജ്, എ.എസ്.ഐമാരായ രാജ്‌മോഹൻ, റഹൂഫ്, റോജി, സിവിൽ പൊലീസ് ഓഫീസറായ സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.