ചാത്തന്നൂർ: കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കല്ലുവാതുക്കൽ യു.പി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കി സ്മാർട്ട് ക്ളാസ് മുറികൾ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടുപയോഗിച്ചാണ് സ്‌കൂളിൽ സ്‌മാർട്ട് ക്ളാസ് റൂമുകൾ നിർമ്മിച്ചത്.
യോഗത്തിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക കുമാരി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഡയറിയുടെ പ്രകാശനം നടയ്ക്കൽ സർവീസ് ബാങ്ക് പ്രസിഡന്റ് വി. ഗണേശും വിതരണോദ്ഘാടനം അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സന്തോഷ് കുമാറും നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജോയിക്കുട്ടി, പി.ടി.എ പ്രസിഡന്റ് സേതുലാൽ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് അജിതകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൽ. ദീപ നന്ദിയും പറഞ്ഞു.