കൊല്ലം: ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ സർവകലാശാലയിൽ (ഇഗ്നോ)പുതിയ അക്കാദമിക് വർഷത്തിലേക്കുള്ള പ്രവേശനം 14 വരെ നീട്ടിയതായി റീജിയണൽ ഡയറക്‌ടർ ഡോ.ബി. സുകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 128 വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
എസ്.സി, എസ്.ടി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കു പുസ്‌തകങ്ങൾ ഉൾപ്പെടെ സൗജന്യമായി പഠനം നടത്താം. പ്രവേശനത്തിനായി ഓൺലൈനായും ഓഫ് ലൈനായും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്കു ഫീസില്ലാതെ നേരിട്ടു റീജിയണൽ സെന്ററിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0471–2344113/ 2344120. വാർത്താ സമ്മേളനത്തിൽ അസി.ഡയറക്ടർ ഡോ.സിബു ജി. നെറ്റോ, ഇഗ്നോ കൊല്ലം സ്റ്റഡി സെന്റർ കോ ഓർഡിനേറ്റർ ഡോ.കെ.വി. സനൽകുമാർ എന്നിവരും പങ്കെടുത്തു.