photo
കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി സംഘടിപ്പിച്ച പഠന ക്ലാസ്സ് ഡിസ്ട്രിക് ആന്റ് സെഷൻസ് ജഡ്ജ് എസ്.എച്ച്.പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പഠന ക്ലാസിൽ പങ്കെടുത്തു. ക്ലിനിക്കിൽ തീർപ്പാക്കുന്ന വ്യവഹാരങ്ങളെ കുറിച്ചുള്ള ക്ലാസ് ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ലീഗൽ സർവീസസ് ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചവറ കുടുംബ കോടതി ജഡ്ജി വി.എസ്. ബിന്ദുകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സുബിതാ ചിറക്കൽ, കരുനാഗപ്പള്ളി സബ് ജഡ്ജ് ഉഷാ നായർ, മുൻസിഫ് ബി.എസ്. സജിനി, മജിസ്ട്രേറ്റ് രേഖാ ലൂറിൻ, താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറി എ. അനീഷ് രാജ്, കരുനാഗപ്പള്ളി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ്. അബ്ദുൽ നിസാർ, സെക്രട്ടറി അഡ്വ. ബാലസുബ്രഹ്മണ്യം. ചവറ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ, സെക്രട്ടറി അഡ്വ. സജീന്ദ്ര കുമാർ എന്നിവർ സംസാരിച്ചു.