darna
കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ വെളിയം എ.ഇ.ഒ ഓഫീസ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി പി.ഒ.പാപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: സംസ്ഥാന സർക്കാരിന്റെ അദ്ധ്യാപക ദ്രോഹ നടപടികൾക്കെതിരെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വെളിയം ഉപജില്ലാ കമ്മി​റ്റിയുടം നേതൃത്വത്തിൽ വെളിയം എ.ഇ.ഒ ഓഫീസ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി പി.ഒ. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കുക, അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, മെഡിസെപിൽ സർക്കാർ വഞ്ചന അവസാനിപ്പിക്കുക, അന്യായമായി ശമ്പളം തടയുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഓടനാവട്ടം വിജയപ്രകാശ്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമിതിയംഗം ബിജിമോൻ, സംസ്ഥാന സമിതിയംഗം ജോർജ്ജ് വർഗ്ഗീസ്, പി.വി. പ്രീത, ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. മനോജ്, ബി.എസ്. ശാന്തകുമാർ, കോശി കെ. ജോൺ, സുജാത, മുരളീകൃഷ്ണൻ, ദീപു ജോർജ്ജ്, ഡി.കെ. ഷിബു, പി.ആർ. സന്തോഷ് എന്നിവർ സംസാരിച്ചു.