ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ ലീഗൽ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. കാലതാമസം ഒഴിവാക്കി വേഗത്തിൽ നിയമസഹായം ലഭ്യമാക്കുന്നതിനായാണ് ലീഗൽ ക്ലിനിക് ആരംഭിച്ചത്. കൊല്ലം താലൂക്ക് നിയമസേവന അതോറിട്ടറിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
രണ്ടാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.എൻ. സുജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ജേക്കബ്, സരസ്വതി, കെ. നസറുദീൻ, എൻ. അജയകുമാർ, മധുസൂദനൻ, റംലാബഷീർ, സരസമണി, ബിജു സി. നായർ എന്നിവർ സംസാരിച്ചു. നിയമ സഹായ ക്ലിനിക്കിന്റെ ആദ്യ സിറ്റിംഗ് 21ന് രാവിലെ 10 മുതൽ ആരംഭിക്കും.