ചവറ: ചവറ മേഖലയിൽ ലയൺസ് ക്ലബ് നടപ്പാക്കാൻ ഒരുങ്ങുന്ന യൂത്ത് എംപവർമെന്റ് സർവീസസ് പ്രോജക്ടിന് (യെസ്) ആരംഭമായി. എം.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടി ചവറ സർക്കിൾ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ. മധു സ്വാഗതം പറഞ്ഞു. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ഗിരീഷ് നേതൃത്വം നൽകുന്ന പ്രോജക്ടിൽ വ്യക്തിത്വ വികസനം, രക്ഷാകർത്താക്കൾക്കുള്ള പരിശീലനം, ലഹരിവിമുക്ത കാമ്പസ് തുടങ്ങിയ വിഷയങ്ങൾക്കാണ് പ്രാധന്യം നൽകുന്നത്. ചവറ മേഖലയിലെ സ്കൂളുകൾ, കോളേജുകൾ കേന്ദ്രീകരിച്ച് ഇതിന്റെ പ്രവർത്തനം നടത്തും. ഡോ. സുജിത്ത്, സി.ബി.ഐ ഉദ്യോഗസ്ഥനായിരുന്ന സുരേന്ദ്രൻ, ക്ലബ് സെക്രട്ടറി റിയാസ് ചെങ്ങഴത്ത്, ക്ലബ് ഭാരവാഹികളായ കെ.പി. ആംസ്, ബിനൂപ്, ഹരികുമാർ, അജേഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.