പരവൂർ: സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ചെമ്പകശേരി ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ ഹരിഹരപുരം സെന്റ് തോമസ് യു.പി.എസിൽ അടക്കം പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി. അയിരൂർ എസ്.എച്ച്.ഒ രാജീവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ്. വിനീത അദ്ധ്യഷത വഹിച്ചു.