കൊല്ലം: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നത് നീതി നിഷേധമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. ജാഫർ ഖാൻ പറഞ്ഞു. അസോസിയേഷൻ കൊല്ലം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈ.ഡി. റോബിൻസൺ അദ്ധ്യക്ഷത വഹിച്ചു. ജെ. സുനിൽജോസ്, പരിമണം വിജയൻ, ടി.ജി.എസ്. തരകൻ, ടി. ഹരീഷ്, ഹസൻ പെരുങ്കുഴി, മധുപുതുമന, എസ്. ഉല്ലാസ്, സി. അനിൽബാബു, അർത്തിയിൽ സമീർ, ജെ. സരോജാക്ഷൻ, ജെ. ഗിരീഷ് കുമാർ, എം. സതീഷ് കുമാർ, ജെ. ശുഭ, എം.ആർ. ദിലീപ്, എ.ആർ. ശ്രീഹരി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം.ആർ. ദിലീപ് (പ്രസിഡന്റ് ), എ.ആർ. ശ്രീഹരി (സെക്രട്ടറി )ലെനിൻ ഡോൺ ബോസ്‌കോ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.