കൊല്ലം: കൊല്ലം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സിന്റെ പത്താം വാർഷികാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രിസ് മിനിജ ആർ. വിജയൻ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കൊല്ലം എ.ആർ. ക്യാമ്പ് ജംഗ്ഷനിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ഒപ്പ് ശേഖരണം എ.ആർ.ക്യാമ്പ് എ.സി രാജു ഉദ്ഘാടനം ചെയ്തു.
പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ കൂട്ടയോട്ടവും പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും നടന്നു. സ്‌കൂളിലെ ഭിന്നശേഷി വിദ്യാർത്ഥി അഖിൽ സുരേന്ദ്രന്റെ ഭവന സന്ദർശനവും വാരാഘോഷത്തിന്റെ ഭാഗമായി നടന്നു.
ഡി.ഐ അനിൽ ആൻഡ്രൂസ്, ഡബ്ളിയു.ഡി.ഐ സജിനി, സി.പി.ഒമാരായ എം.ആർ. ഷാജി, ലേഖ അദ്ധ്യാപകരായ രൂപേഷ് വെട്ടിക്കവല, ബിന്ദു എന്നിവർ നേതൃത്വം നൽകി.