ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ നടന്ന ആർട്സ് ഫെസ്റ്റ് ഡാൻസർ ആർ. സരുൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ആഗസ്റ്റൻ വാഴവിള അദ്ധ്യഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു, പി.ടിഎ പ്രസിഡന്റ് അഭിലാഷ് ജി. ഉണ്ണിത്താൻ, പ്രൊഫ. ജെ. ജോൺ, നിഷ ഹണി എന്നിവർ സംസാരിച്ചു. കോ ഓർഡിനേറ്റർമാരായ ദീപ, വിനോദ്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.