ശാസ്താംകോട്ട: കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ കാരൂർ കടവ് പാലത്തിൽ ഇന്നലെ പിഡബ്ലിയു.ഡി അധികൃതരുടെ നേതൃത്വത്തിൽ അത്യാവശ്യ അറ്റകുറ്റപ്പണി നടത്തി. അനധികൃത മണലൂറ്റ് മൂലം പാലത്തിന്റെ തൂണുകൾ അപകടാവസ്ഥയിലാവുകയും കൈവരികളും പാലത്തിന്റെ കോൺക്രീറ്റും തകരുകയും ചെയ്തിരുന്നു. പാലത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തിയത്. എന്നാൽ പാലത്തിന്റെ അപകടകരമായ അവസ്ഥ പരിഹരിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല.