പുത്തൂർ : എസ്.എൻ.പുരം പുതുച്ചിറ ഭാഗത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നഷ്ടം. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ കടപുഴകി വീണു. വൈദ്യുത ബന്ധം പുർണമായും തകരാറിലായി. പുതുച്ചിറ ദീപു സദനത്തിൽ അശോകന്റെ വാടക വീടിന്റെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്നുപോയി. പൂവണ്ണാവിള ദിലീപ്, സൂര്യനിവാസിൽ രാഘവൻ എന്നിവരുടെ വീട്ടു മതിലുകൾ മരങ്ങൾ കടപുഴകി വീണ് തകർന്നു. ശരത് ഭവനിൽ സന്തോഷിന്റെ വീട്ടുവളപ്പിലെ കിണറിന് മുകളിലേക്ക് മരം വീണ് ആൾമറ പൂർണമായും തകർന്നു. വി.എസ്.സദനത്തിൽ സുകുമാരന്റെ ശൗചാലയത്തിനും കേടപാടുപകൾ പറ്റി. മരങ്ങൾ വീണ് ഗതാഗതവും തടസപ്പെട്ടു. വൈദ്യുത ബന്ധവും തകരാറിലായി. കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. പുതുച്ചിറയ്ക്ക് സമീപ പ്രദേശങ്ങളിലും മറ്റ് നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഈ പ്രദേശം ഒറ്റപ്പെട്ടട നിലയിലാണ്.