navas
ട്രാക്കിലേക്ക് വീണ മരം ട്രെയിനിൽ തട്ടി നിൽക്കുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളിക്ക് സമീപം റെയിൽവേ പാളത്തിലേക്ക് മരം വീണതിനെ തുടർന്ന് അര മണിക്കൂറിലേറെ ട്രെയിൻ പിടിച്ചിട്ടു. ഇന്നലെ വൈകിട്ട് 6നാണ് സംഭവം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഭാവ്നഗർ എക്സ് പ്രസ് കടന്ന് പോകുന്നതിനിടെയാണ് ശക്തമായ കാറ്റിൽ മരം ചാഞ്ഞത്. പണി നടക്കുന്നതിനാൽ ട്രെയിൻ വേഗത കുറച്ചാണ് സഞ്ചരിച്ചിരുന്നത്. അതിനാൽ അപകടം ഒഴിവായി.എഞ്ചിൻ കടന്നപോയതിന് ശേഷമാണ് മരം ചാഞ്ഞ് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിറുത്തി. കരുനാഗപ്പള്ളിയിൽ നിന്ന് ജീവനക്കാരെത്തി മരം മുറിച്ചുമാറ്റിയ ശേഷം ട്രെയിൻ യാത്ര തുടർന്നു. പിന്നാലെ എത്തിയ കോട്ടയം പാസഞ്ചർ അര മണികൂറോളം ശാസ്താംകോട്ട സ്റ്റേഷനിൽ പിടിച്ചിട്ടു.