കൊട്ടാരക്കര: തലച്ചിറ പാണൂർ വീട്ടിൽ അജി ജോയിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി വാളകം ആശാഭവനിൽ അനിൽ പ്രസാദിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ ഇയാളുടെ സഹോദരൻ ഒളവിലാണ്. അജിജോയിയുടെ അമ്മ നടത്തുന്ന കടയുടെ മുന്നിൽ ബിയർ കുപ്പി പൊട്ടിച്ചിട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് സഹോദരങ്ങളായ പ്രതികൾ പരാതിക്കാരനെ മർദ്ദിച്ചത്. അനിൽ പ്രസാദ് വർഷങ്ങൾക്കു മുമ്പ് ഒരു രൂപ കൊലക്കേസ് എന്ന പേരിൽ അറിയപ്പെട്ട കൊലക്കേസിലെ മുഖ്യപ്രതിയാണ്.