maram
പോ​ലീ​സ് ക്വർ​ട്ടേ​ഴ്‌​സി​നു മു​ക​ളിൽ മ​രം മു​റി​ഞ്ഞു കി​ട​ക്കു​ന്നു

ചാ​ത്ത​ന്നൂർ: ക​ന​ത്ത മ​ഴ​യി​ലും ഇന്നലെ പുലർച്ചെ ഉണ്ടായ കാ​റ്റി​ലും ദേ​ശീ​യ​പാ​ത​യി​ലും ചാ​ത്ത​ന്നൂർ പൊ​ലീ​സ് ക്വർ​ട്ടേ​ഴ്‌​സി​നും മു​ക​ളി​ലും മ​രം മു​റി​ഞ്ഞു വീ​ണു.
പോ​ലീ​സ് ക്വർ​ട്ടേ​ഴ്‌​സി​ന് സ​മീ​പത്തെ ന പ്ലാ​വിന്റെ കൊ​മ്പ് തൊ​ട്ട​ടു​ത്തുകൂ​ടി പോ​കു​ന്ന വൈദ്യുത ക​മ്പി​​ക്കും ക്വർ​ട്ടേ​ഴ്‌​സി​നും മു​ക​ളിൽ വീഴുകയായിരുന്നു.
ക്വർ​ട്ടേ​ഴ്‌​സിൽ ആ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അപായം സംഭവിച്ചില്ല. കെ. എ​സ് ഇ ബി ഉ​ദ്യോ​ഗ​സ്ഥർ എ​ത്തി ലൈൻ വി​ച്ഛേ​ദി​ച്ചു. ദേ​ശീയ​പാ​ത​യിൽ സ്​പി​ന്നി​ങ് മി​ല്ലി​ന് സ​മീ​പം നി​ന്ന മ​ര​മാ​ണ് റോഡിന് കു​റു​കെ വീ​ണ​ത്.പ​ര​വൂ​രിൽ നി​ന്നും ഫ​യർ​ഫോ​ഴ്‌​സ് എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം മുടങ്ങി.