കൊട്ടാരക്കര: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ഒറ്റയിൽ ആശാൻ പുരയിടം വീട്ടിൽ ഫാസിൽ, കൊട്ടാരക്കര പടിഞ്ഞാറ്റിങ്കര അജ്മൽ മൻസിലിൽ അജ്മൽ എന്നിവരെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പ്ലാംമൂട് സ്കൂളിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂം വാഹനത്തിലെ സി.പി.ഒ ഹരിലാലിനെയാണ് അമിതവേഗതയിൽ ബൈക്കിലെത്തിയ മൂവർ സംഘം പരിക്കേല്പിച്ചത്. ഹരിലാലിനൊപ്പമുണ്ടായിരുന്നവർ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ബൈക്കിലുണ്ടായിരുന്ന മൂന്നാമൻ ഓടി രക്ഷപ്പെട്ടു.