ajith
പ്രതി അജിത്ത്

കൊ​ട്ടാ​ര​ക്ക​ര: പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത പെൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ ത​ല​ച്ചി​റ ച​രു​വി​ള പു​ത്തൻ വീ​ട്ടിൽ സോ​മന്റെ മ​കൻ അ​ജി​ത്താ​ണ് (20) കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. പ്ല​സ്​ വൺ വി​ദ്യാർ​ത്ഥി​നി​യാ​യ പെൺ​കു​ട്ടി​യെ പ​ല ത​വ​ണ പീ​ഡി​പ്പി​ച്ച ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​യെ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്കറിന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ കൊ​ട്ടാ​ര​ക്ക​ര ഡിവൈ.എസ്.പി നാ​സ​റു​ദ്ദി​ന്റെ നിർ​ദ്ദേ​ശ​പ്ര​കാ​രം കൊ​ട്ടാ​ര​ക്ക​ര ഇൻ​സ്‌​പെ​ക്ടർ ശി​വ​പ്ര​കാ​ശ്, എസ്.ഐമാ​രാ​യ രാ​ജീ​വ്​, സാ​ബു​ജി എം.എ.എസ്, എ.എസ്.ഐ ര​മേ​ശ് കു​മാർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്​ത​ത്.