top-2
അഖിലം വീട്ടിൽ സുധീഷിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നു പോയ നിലയിൽ

മൺറോത്തുരുത്ത്: കഴിഞ്ഞ ദിവസം വൈകിട്ട് വീശിയടിച്ച കാറ്റ് മൺറോത്തുരുത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ നാശം വിതച്ചു. റെയിൽവേ സ്റ്റേഷന് തെക്ക് പട്ടംതുരുത്ത് വാർഡിൽ രാജുവിലാസത്തിൽ രാജുവിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നു. വീട്ടിലുള്ളവർ പുറത്തേക്ക് ഓടിയിങ്ങി. രാജുവിന്റെ മാതാവ് ഭവാനിക്ക് ഓട് വീണ് പരിക്കേറ്റു.

അഖിലം (സുദർശനം വീട്ടിൽ) സുധീഷിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നു പോയി. വീടിന്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന കാർ ഓടുകൾ വീണു തകർന്നു.പ്രസാദ് മണിമന്ദിരം, ലക്ഷ്മിക്കുട്ടി ഷാജി ഭവനം, ശിവദാസൻ വിഷ്ണു ഭവനം എന്നിവരുടെ ശൗചാലയങ്ങൾ,കേശവാനന്ദത്തിൽ ആനന്ദന്റെ കാലിത്തൊഴുത്ത് എന്നിവ മരങ്ങൾ വീണ് തകർന്നു.