literary-club
മയ്യനാട് ലിറ്റററി ക്ളബ് പുനഃപ്രസിദ്ധീകരിച്ച 'സാഹിത്യസല്ലാപം' പുസ്തകം ഡോ. ഷാജി പ്രഭാകരൻ, പി. സുന്ദരന് നൽകി പ്രകാശനം ചെയ്യുന്നു

മയ്യനാട്:1946ൽ മയ്യനാട് ലിറ്റററി ക്ളബിന് വേണ്ടി കെ. ദാമോദരൻ ബി.എ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച 'സാഹിത്യ സല്ലാപം' പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണം മയ്യനാട് സി.വി. കുഞ്ഞുരാമൻ സ്മാരക ഹാളിൽ നടന്നു. തകഴി ശിവശങ്കരപ്പിള്ള, സി.വി. കുഞ്ഞുരാമൻ, എൻ.പി. ചെല്ലപ്പൻ നായർ, ഇ.വി. കൃഷ്ണപിള്ള, കെ. സുകുമാരൻ, കെ. ദാമോദരൻ എന്നിവരുടെ ആറ് ചെറുകഥകൾ അടങ്ങിയ പുസ്തകം ഡോ. ഷാജി പ്രഭാകരൻ പ്രകാശനം ചെയ്തു. പി. സുന്ദരൻ പുസ്തകം ഏറ്റുവാങ്ങി.

എൽ.ആർ.സി പ്രസിഡന്റ് ഡി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എക്സി. കമ്മിറ്റിയംഗം എസ്. ഗിരിപ്രേം ആനന്ദ് പുസ്‌തക വിവരണം നിർവഹിച്ചു. കൊല്ലം താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ സംസാരിച്ചു. എൽ.ആർ.സി സെക്രട്ടറി കെ. ഷാജിബാബു സ്വാഗതവും എക്സി.അംഗം ബി. ഡിക്സൺ നന്ദിയും പറഞ്ഞു.