പുനലൂർ: ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. കലയനാട് മുഹൂർത്തികാവിന് സമീപത്തെ പാർവ്വതി ഭവനിൽ എൻ. ഷിബുവിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.
കലയനാട്ട് നിർമ്മാണജോലി കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡിന് കുറുകേ ചാടിയ പന്നി ബൈക്ക് ഇടിച്ചിട്ടു. തുടർന്ന് കാൽമുട്ടിന് പാദത്തിനും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാരാണ് ഷിബുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.