supplyco
സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവ്വഹിക്കുന്നു

കടയ്ക്കൽ: സർക്കാർ നയം നടപ്പാക്കുന്നതിനായി അധിക ബാദ്ധ്യതയേറ്റെടുത്താണ് ഭക്ഷ്യ വകുപ്പ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കുമ്മിൾ,കടയ്ക്കൽ സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉൽപ്പാദനച്ചെലവ് വർദ്ധിച്ചിട്ടും ഇടനിലക്കാരെയടക്കം ഒഴിവാക്കി അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിറുത്തുന്ന സംവിധാനമായി കേരളത്തിന്റെ പൊതുവിതരണ മേഖല മാറിയിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കൽ, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.എസ്. ബിജു, ഇ. നസീറാബീവി എന്നിവർ ആദ്യവിൽപ്പന നടത്തി. പി.ആർ. പുഷ്കരൻ, എ. സഫറുള്ളാഖാൻ, ഡി. അജയൻ, എസ്. പ്രഭാകരൻ പിള്ള, അശോക് ആർ. നായർ, സുധിൻ, ഇടത്തറ വിജയൻ തുടങ്ങിയവർ സംസാരിച്ചു. സി. എസ്. ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു.