കൊല്ലം: പള്ളിമുക്ക് ജംഗ്ഷനിൽ വച്ച് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചവർ പിടിയിലായി. മുണ്ടയ്ക്കൽ ഷെമീന മൻസിലിൽ നൗഫലിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുള്ളുവിള ന്യൂ നഗർ 22 കാട്ടിൽ വീട്ടിൽ ലിബിൻ, വടക്കേവിള തേജസ് നഗർ 129 ഉലകന്തഴികം വീട്ടിൽ അക്ബർ ഷാ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞമാസം 27ന് രാത്രി 9.30 ഓടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ഇരവിപുരം സി.ഐ അജിത്ത് എസ്.ഐമാരായ ജ്യോതിസുധാകർ, സി.പി.ഒമാരായ ഷിബു, ജെ. പീറ്റർ, ദീപു, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.