fat
ഫാത്തിമ മാതാ നാഷണൽ കോളേജിൽ സംഘടിപ്പിച്ച സെമിനാർ വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞ ഡോ. ഗീത ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിലെ സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സുസ്ഥിര മത്സ്യബന്ധന വികസന തന്ത്രങ്ങളും മത്സ്യക്കൃഷിയിലെ നൂതന സാങ്കേതിക രീതികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞ ഡോ. ഗീത ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ. വിൻസെന്റ് ബി. നെറ്റോ അദ്ധ്യക്ഷത വഹിച്ചു. മാനേജർ ഡോ. റോൾഡൻ ജേക്കബ്, ഡോ. വി.ആർ. പ്രകാശം, ഡോ. എം.എൽ. ജോസഫ്, ഡോ. ലോറൻസ് ഹരോൾഡ്, ഡോ. ജോർജ് ഡിക്രൂസ്, ഡോ. ഷേർളി വില്ല്യംസ്, പ്രൊഫ. നിഷാ തോമസ്, ഡോ. ജോൺസൺ പയസ് തുടങ്ങിയവർ സംസാരിച്ചു.

ഡോ. ശംഭു, ഡോ. ആനന്ദ് ജയകുമാർ, ഡോ. ബിജുകുമാർ, ഡോ. ബിജോയ് നന്ദൻ, ഡോ. എം.കെ. അനിൽ, ഡോ. എൽസമ്മ ഇത്താക്ക്, എൽ. റോബിൻ നെറ്റോ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.