abin
യൂത്ത് കോൺഗ്രസ് മയ്യനാട് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണം പാർലമെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ക്വിറ്റ് ഫാസിസം എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് മയ്യനാട്ട് ക്വിറ്റ് ഇന്ത്യ സ്മൃതിസംഗമം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് പാർലമെന്റ് ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു.
വിപിൻ വിക്രം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് ബി. ശങ്കരനാരായണപിള്ള രക്തസാക്ഷി ജ്വാല തെളിയിച്ചു. ശരീരം തളർന്നിട്ടും ലോട്ടറി വിറ്റ് ജീവിക്കുന്ന പ്രശാന്തിനെ ചടങ്ങിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ സന്തോഷ് ഭാസ്കർ, പ്രമോദ് തിലകൻ, ജോയ് മയ്യനാട്, എ. ലിജുലാൽ, വിനോജ് വർഗീസ്, സാംസൺ തോമസ്, അനന്തു മയ്യനാട്, ഷിയാസ് അമ്മാച്ചൻമുക്ക്, ടി. സിയ, നൗഷാദ് കൂട്ടിക്കട, പ്രഭാത്, ജഫാസ്, ഷിബു കൊല്ലം, സംഗീത് ധവളക്കുഴി തുടങ്ങിയവർ സംസാരിച്ചു.