കടയ്ക്കൽ : ഇന്ത്യയിലെ സഹകരണ നിക്ഷേപത്തിന്റെ 50
ശതമാനവും കേരളത്തിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ആറാമത് ശാഖ കാറ്റാടിമൂട്ടിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് എസ്. വിക്രമനെയും മജീഷ്യൻ കടയ്ക്കൽ ഷാജുവിനെയും ചടങ്ങിൽ വച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ജോയിന്റ് രജിസ്ട്രാർ അബ്ദുൽ ഗഫാർ ആദ്യനിക്ഷേപം സ്വീകരിച്ചു. എസ്. സുദേവൻ അപകട ഇൻഷ്വറൻസ് തുക വിതരണം ചെയ്തു. കനിവ് ചികിത്സാ സഹായ വിതരണം കെ.ആർ. ചന്ദ്രമോഹനനും എസ്. രാജേന്ദ്രനും ചേർന്ന് നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി. പ്രതാപൻ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ജില്ലാ പഞ്ചായത്തംഗം പി.ആർ. പുഷ്ക്കരൻ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു, കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. നസീറാബീവി, ഹരികുമാർ, വെള്ളാർവട്ടം സെൽവൻ, എം. നസീർ, ജെ.സി. അനിൽ, ഇടത്തറ വിജയൻ, കെ. മധു, ടി.എസ്. പ്രഫുലഘോഷ്, വി. ബാബു , ബിനുമോൾ , വി. അജയകുമാർ, ജി.എസ്. പ്രിജിലാൽ, എ.കെ. സെയ്ഫുദ്ദീൻ, എസ്. പ്രഭാകരൻ പിള്ള, ആർ. അനിരുദ്ധൻ, ശ്യാമള വിലാസൻ, കെ. സുഭദ്ര, കെ. ജിസു, വി. വിനോദ്, ജെ.എം. മർഫി എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ സ്വാഗതവും സെക്രട്ടറി പി. അശോകൻ നന്ദിയും പറഞ്ഞു.