കുണ്ടറ: ചിറ്റുമല രണ്ട്റോഡ് വരമ്പിൽ റോഡിന് സമീപത്തെ തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു. ഭരണിക്കാവിലേക്ക് പത്രക്കെട്ടുമായി പോയ ഇരവിപുരം സ്വദേശി ജോണിന്റെ ഓട്ടോയാണ് തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തിൽ നിന്ന് ജോൺ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. രാത്രിയിലെ ശക്തമായ മഴയിൽ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ എതിർദിശയിൽ ഉണ്ടായിരുന്ന സൈൻ ബോർഡിൽ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ജോണിനെ രക്ഷപ്പെടുത്തിയത്. ഓട്ടോ പൂർണമായും തകർന്നു.