കൊട്ടിയം: കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയത് കള്ളക്കടത്ത് സ്വർണ്ണത്തിന് സമാന്തര വിപണി സൃഷ്ടിക്കുവാനും അതുവഴി അനധികൃത വ്യാപാര മേഖല തഴച്ചുവളരുന്നതിനും മാത്രമേ ഉപകരിക്കുവെന്ന് ആൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കണ്ണനല്ലൂർ - പരവൂർ മേഖലാ സമ്മേളനം കുറ്റപ്പെടുത്തി.
സമ്മേളനം സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. നവാസ് പുത്തൻവീട് അദ്ധ്യക്ഷത വഹിച്ചു. ബി. പ്രേമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ എസ്. പളനി, ജില്ലാ ഭാരവാഹികളായ വിജയ കൃഷ്ണ, സാദിഖ് ഓയൂർ, സുനിൽകുമാർ, ഖലീൽ അഞ്ചൽ, കണ്ണൻ മഞ്ജു, തുളസീധരൻ, ഹരിദാസ്, ജയചന്ദ്രൻ, രാസപ്പ പളനി, നൗഷാദ് പണിക്കശ്ശേരി, സോണി സിംല എന്നിവർ സംസാരിച്ചു.