കരുനാഗപ്പള്ളി : കുലശേഖരപുരം സർവീസ് സഹകരണ ബാങ്കിൽ നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ സി. പി.എം പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എസ്. ഗോപിനാഥൻ നായർ, ജി. രവീന്ദ്രൻ, സുഹൈൽ , രഘു, പ്രസന്നകുമാരി, മുരളീധരൻ, ജി. രാഘവൻപിള്ള, സഹീൽ, ഗിരിജാ അപ്പുക്കുട്ടൻ , ടി .വി. പത്മാവതി, തുളസീധരൻ എന്നിവരാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എസ്. ഗോപിനാഥൻ നായർ പ്രസിഡന്റായി ചുമതലയേറ്റു. തുടർന്ന് ബാങ്ക് അങ്കണത്തിൽ നടന്ന അനുമോദന യോഗത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഉണ്ണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സുധർമ്മ, ബാങ്ക് മുൻ പ്രസിഡന്റ് പി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു.