കൊട്ടിയം: ക്വിറ്റ് ഇന്ത്യാ ദിനാചരണത്തോടനുബന്ധിച്ച് പള്ളിമുക്കിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ ഫാസിസം ക്യാമ്പയിൻ ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ളി പ്രസിഡന്റ് പി.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പാർലമെന്റ് ജനറൽ സെക്രട്ടറിമാരായ ഷെഫീക്ക് കിളികൊല്ലൂർ, അസൈൻ പള്ളിമുക്ക്, ഷാജി ഷാഹുൽ, മണ്ഡലം പ്രസിഡന്റുമാരായ ഷാ സലീം, അജു ആന്റണി, അനസ് ഇരവിപുരം, നഹാസ്, അനസ് ആറ്റിൻപുറം, ജയരാജ് പള്ളിവയൽ, ആനൂപ് ഹോനാ എന്നിവർ സംസാരിച്ചു.
കൂട്ടിക്കടയിൽ നടന്ന ക്വിറ്റ് ഇന്ത്യാ ദിനാചരണവും രക്തസാക്ഷി മണ്ഡപ പുനരർപ്പണവും യൂത്ത് കോൺഗ്രസ് പാർലമെന്റ് ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിപിൻ വിക്രം അദ്ധ്യക്ഷത വഹിച്ചു. ബി. ശങ്കരനാരായണപിള്ള രക്തസാക്ഷി ജ്വാല തെളിച്ചു. വിനോജ് വർഗീസ്, പ്രമോദ് തിലകൻ, സാംസൺ, ലിജുലാൽ, ജോയ് മയ്യനാട്, ടി. സിയ, ഷിയാസ് അമ്മാച്ചൻമുക്ക്, നൗഷാദ് കൂട്ടിക്കട, പ്രഭാത്, ജഫാസ്, സംഗീത് ധവളക്കുഴി എന്നിവർ സംസാരിച്ചു.