navas
പ്രൊഫ. എസ്. കൊച്ചു കുഞ്ഞിന്റെ "കാവാരികുളം കണ്ടൻകുമാരൻ, ഒരു ചരിത്ര പഠനം" എന്ന പുസ്തകത്തിന്റെ ചർച്ച ഡോ. സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: പുരോഗമന കലാസാഹിത്യ സംഘം കുന്നത്തൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രൊഫ. എസ്. കൊച്ചു കുഞ്ഞിന്റെ "കാവാരികുളം കണ്ടൻകുമാരൻ, ഒരു ചരിത്ര പഠനം" എന്ന പുസ്തകത്തിന്റെ ചർച്ച നടന്നു. ഡോ. സി. ഉണ്ണിക്കൃഷ്ണൻ ചർച്ച ഉദ്ഘാടനം ചെയ്തു. ശ്യാം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അർജുനൻ, സി. വാസുദേവൻ നായർ, ശ്രീരാമൻ, ഗോപാലകൃഷ്ണൻ , നിധിൻ തുടങ്ങിയവർ സംസാരിച്ചു. നൃപൻ ദാസ് പുസ്തകാവതരണം നടത്തി. ബി. അരുണാമണി ഗ്രന്ഥകാരനെ ആദരിച്ചു. അനിൽകുമാർ സ്വാഗതവും അശ്വനി നന്ദിയും പറഞ്ഞു.