കരുനാഗപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി യൂണിറ്റ് സമ്മേളനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ. മുഹമ്മദ് ആരിഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി ബാങ്ക് പ്രസിഡന്റ് എ.എ. കരീം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ആർ. വിജയൻ പിള്ള, ഡി. മുരളീധരൻ, വി. ശശിധരൻനായർ, എ.എ. ലത്തീഫ്, ഷിഹാൻ ബഷി, റൂഷ.പി.കുമാർ, ശരത് ചന്ദ്രൻപിള്ള, എച്ച്.സലിം തുടങ്ങിയവർ പ്രസംഗിച്ചു. നിജാം ബഷി (പ്രസിഡന്റ്), ജി. ശിവൻ (ജനറൽ സെക്രട്ടറി), എഫ്.എസ്. മൂസ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.