കൊല്ലം: റോട്ടറി ക്ളബ് ഒഫ് ക്വയിലോൺ സൗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡോ. മീര ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊല്ലം ഉപാസന ആശുപത്രിയിലെ ഡോക്ടർമാരായ പി. കരുണാകരൻ നായർ, ബിനു രമേശ്, എസ്.ആർ. സജീഷ്, ദീപ്തി പ്രേം, വി.കെ. കവിത, ജോയൽ ബൈജു, രഞ്ജിത്ത് നാഥ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
തുടർന്ന രോഗങ്ങളെക്കുറിച്ചും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചും നടന്ന സംശയനിവാരണ സെഷനിൽ ഡോ. ബിനു രമേശ്, ഡോ. രഞ്ജിത്ത് നാഥ് എന്നിവർ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തി. ക്ളബ് പ്രസിഡന്റ് വി.എസ്. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.ജി. ബൈജു സ്വാഗതവും സെക്രട്ടറി ജി. ജ്യോതി പ്രസാദ് നന്ദിയും പറഞ്ഞു.