viswakarma
കേരള വിശ്വകർമ്മ സഭയുടെ വടക്കേവിള ശാഖയുടെ വാർഷിക സമ്മേളനം പ്രസിഡന്റ് വി.മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കേരള വിശ്വകർമ്മ സഭ വടക്കേവിള 827-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും യൂണിയൻ പ്രസിഡന്റ് വി. മോഹൻദാസ്‌ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ വാട്ടർ ആൻഡ് പവർ കോർപ്പറേഷൻ എക്സി. എൻജിനിയർ ഇ.കെ. മുരളീമോഹൻ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു. എൻ. ദാമോദരൻ ആചാരി, വിപിനജ ശിവരാജൻ, സി. കമലമ്മാൾ, രമാ ശിവശങ്കരൻ, രേണുകാ ഗോപാൽ, അനിത ഗോപാലകൃഷ്ണൻ, അജുകുമാർ, കെ. ദിവാകരൻ, എം. ബാബു, എൻ. വിജയൻ എന്നിവർ സംസാരിച്ചു.