പുത്തൂർ: സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി പൂർവസൈനിക സേവാ പരിഷത്ത് പുത്തൂർ യൂണിറ്റും എസ്.എം.എ അബാക്കസ് പുത്തൂരും സംയുക്തമായി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. പുത്തൂർ ഗവ.എച്ച്.എസ്.എസിൽ നടന്ന മത്സരം പുത്തൂർ സബ് ഇൻസ്പെക്ടർ രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനിൽ കരിമ്പിൻപുഴ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മധു വട്ടവിള മുഖ്യപ്രഭാഷണം നടത്തി. ഗിന്നസ് ബുക്ക് ജേതാവ് കെ.പി.എ.സി ലീലാകൃഷ്ണനെ ജില്ലാ പ്രസിഡന്റ് കോട്ടുക്കൽ രാധാകൃഷ്ണപിള്ള ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പള്ളിക്കൽ ശശിധരൻ പിള്ള
സർട്ടിഫിക്കറ്റ്, പുരസ്കാര വിതരണം നിർവഹിച്ചു. തലവൂർ രാധാകൃഷ്ണപിള്ള സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ആർ. വിശ്വനാഥൻ, എസ്. അനു, ഉല്ലാസ് കുമാർ, സുരേഷ് കുമാർ, ശിവശങ്കരക്കുറുപ്പ് , അനിൽ ചെറുപൊയ്ക തുടങ്ങിയവർ സംസാരിച്ചു.