ഓച്ചിറ: തഴവ ഗ്രാമ പഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെയും പരിഷ്കാര ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടന്ന ആയുർവേദ ചികിത്സാ ക്യാമ്പും മരുന്നു വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനിപൊൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സലിം അമ്പീത്തറ, ഡോ. ബീന, ഡി. എബ്രഹാം, ഷാജി സോപാനം, കൂടത്ര ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് രോഗപരിശോധനയും മരുന്നു വിതരണവും നടന്നു.