kollam-tree
കൊല്ലം ഗവ. യു.പി സ്കൂളിന് മുന്നിൽ അപകടാവസ്ഥയിൽ നിന്ന മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റുന്നു

കൊല്ലം: കാറ്റിൽ മരങ്ങൾ കടപുഴകി വ്യാപകമായ അപകടങ്ങളുണ്ടാക്കിയ പശ്ചാത്തലത്തിൽ നഗരത്തിലെ വൻമരങ്ങൾ മുറിച്ചുനീക്കാൻ തുടങ്ങി. ചിന്നക്കടയിലും കളക്ടറേറ്റിന് സമീപത്തെയും ഉൾപ്പെടെ നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ റോഡിലേക്ക് അപകടകരമായി നിന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു. ക്യു.എ.സി റോഡിലുൾപ്പെടെ ശേഷിക്കുന്ന ഭാഗങ്ങളിലെ അപകടകരമായ മരങ്ങളും ശിഖരങ്ങളും അടുത്ത ദിവസങ്ങളിൽ മുറിക്കും.