കരുനാഗപ്പള്ളി: സംസ്ഥാന സർക്കാർ അദ്ധ്യാപകരോടും സർക്കാർ ജീവനക്കാരോടും കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ ജീവനക്കാർ കരുനാഗപ്പള്ളി എ.ഇ.ഒ ഓഫീസിന് മുന്നിൽ കൂട്ടധർണ നടത്തി. മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ പങ്കാളിത്തം ഉറപ്പാക്കുക, കുറ്റമറ്റ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ധർണ ഉദ്ഘാടനം ചെയ്തു. പി. മണികണ്ഠൻ, വിനോദ് പിച്ചിനാട്, ബിനോയ് ആർ. കല്പകം, കെ. ബാബു, ഹരിലാൽ, അനിൽകുമാർ, ഷിബു എന്നിവർ സംസാരിച്ചു. ഉപജില്ലാ പ്രസിഡന്റ് ദീപ്തി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.