ഇരവിപുരം: കൊല്ലൂർവിള പള്ളിമുക്ക് ജംഗ്ഷനിൽ അയത്തിൽ റോഡ് വന്നുചേരുന്ന ഭാഗത്ത് സ്ഥാപിച്ച ദിശാസൂചികാ ബോർഡ് യാത്രക്കാരെ വട്ടം ചുറ്റിക്കുകയാണ്. ബോർഡിൽ പായിക്കുളം ഭാഗത്തേക്കുള്ള റോഡിലാണ് കൊല്ലത്തേക്കുള്ള വഴി കാണിച്ചിരിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊടുത്തിരിക്കുന്ന അടയാളവും തെറ്റായാണ് രേവപ്പെടുത്തിയിരിക്കുന്നത്.
മറ്റെവിടെയോ സ്ഥാപിക്കേണ്ട ബോർഡാണ് ഇവിടെ സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. കരാറുകാർക്ക് വേണ്ടി അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ബോർഡ് സ്ഥാപിച്ചത്. ഇതാണ് അബദ്ധം പറ്റാൻ കാരണമായതെന്നും അഭിപ്രായമുണ്ട്. വഴിയാത്രക്കാരെ വട്ടംചുറ്റിക്കുന്ന ബോർഡ് മാറ്റി സ്ഥാപിക്കുവാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ഉയരുകയാണ്.